ദേവന്മാരില്‍ ഒന്നാമന്‍. ബുദ്ധിമാന്മാരില്‍ അഗ്രഗണ്യന്‍. ഗണപതി ഭഗവാന്റെ അനുഗ്രഹമില്ലാതെ ഇഹലോകത്തില്‍ ഒന്നുംതന്നെ സംഭവിക്കുന്നതല്ല എന്ന് വേദം. അതിനാല്‍ എല്ലാ ദേവന്മാരെയും മറന്നാലും ഗണപതി ഭഗവാനെ ഒരിക്കലും മറക്കരുത്. മറക്കരുതേ! വിഘ്‌നങ്ങള്‍ കൂടാതെ ജീവിക്കുവാന്‍ അനുഗ്രഹിച്ചാലും.
നിഷു സീദ ഗണപതേ ഗണേഷു
ത്വാമാഹൂര്‍ വിപ്രതമം കവീനാം
നഋതേ ത്വത് ക്രിയതേ കിം ചനാരേ
മഹാമര്‍ക്കം മഘവഞ്ചി ത്രമര്‍ച്ച.
വേദഗണങ്ങളുടെ നായകനും, ഭൂതനാഥനും, ലംബോധരനും, ഏകദന്തനും, ശിവസുന്ദരനും, ശ്രീവരാഹ മൂര്‍ത്തിയുമായ ഗണപതീ... നമസ്‌ക്കാരം.
വേദങ്ങളില്‍ എല്ലാം തന്നെ 'ഗണപതയേ സ്വാഹഃ എന്ന മന്ത്രം ആവര്‍ത്തിച്ചിരിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.
എല്ലാ മാസങ്ങളിലേയും, ശുക്ലപക്ഷ ചതുര്‍ദശിയിലോ, പഞ്ചമിയിലോ സമ്പത്തും, ബുദ്ധിയും, യശസ്സും നേടുവാനായി വിഘ്‌നേശ്വരന് മോദകാദികളാല്‍ നിവേദിക്കുണമെന്നാണ് ശാസ്ത്രം.
എല്ലാ വിഘ്‌നങ്ങളില്‍നിന്നും മോചനം ലഭിക്കുവാനായി ''ഗണ്യനാം ത്വാ ഗണപതീം ഹവാമഹേ'' എന്ന മന്ത്രം ഇരുപത്തിയൊന്ന് തവണ ജപിച്ചിട്ട് ആഹൂതി നടത്തുക.
നിത്യജപത്തിനായി ചില ഗണേശ സ്തുതികള്‍ : -
1. ഓം തത്കരടായ വിദ്മഹേ
ഹസ്തി മുഖായ ധീമഹീ
തന്നോ ദന്തീ പ്രചോദയാത്.
2. ലംബോധരായ വിദ്മഹേ
മഹോദരായ ധീമഹീ
തന്നോ ദന്തീ പ്രചോദയാത്.
3. ഓം നമോ ഗണാധിപതയേ
ശൂര്‍പ്പ കര്‍ണ്ണായ വിദ്മഹേ
കോടിരക്ഷായ ധീമഹീ തന്നോ ഗണപതിഃ പ്രചോദയാത്.
ജനകോടികളുടെ രക്ഷകനായ ഗണപതി ഭഗവാനെ ധ്യാനിച്ച് ഇഹലോക ജീവിതം ധന്യമാക്കുവാന്‍ ഗണപതിയുടെ അനുഗ്രഹം മാത്രം മതിയെന്നാണ് കൃഷ്ണായജുര്‍വേദത്തിലെ ചൈത്രായണി സംഹിതയില്‍ ചേര്‍ത്തിരിക്കുന്ന ഗണേശ ഗായത്രിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഓംകാര സ്വരൂപന്‍ ഗണപതി- ഓങ്കാരത്തിന്റെ അധിഷ്ഠാന ദേവതയാണ് ഗണപതി ഭഗവാനെന്ന് ശ്രീപ്രശ്‌ന സംഹിതയിലും-രേഖപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.
ഏകനായ ഈശ്വരനെ ഏതു രൂപത്തില്‍ ഉപാസിക്കുവാനും ഭക്തന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നതും ശ്രദ്ധേയമാണ്. എല്ലാ ഇഷ്ട ദേവീ ദേവന്മാരും ഒരേ ഒരു പരംപൊരുള്‍തന്നെയാണ് എന്ന കാര്യം ഉപാസകന്മാരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഗണാനാം ത്വേതി മന്ത്രേണ
ഗണേശായ തഥാ ഹൂതിഃ