പമ്പയിൽ കുളി കഴിച്ചു




പമ്പയില്‍‍ കുളി കഴിച്ചു പതിനെട്ടു പടി കേറി
പവിത്രമാം സന്നിധിയില്‍ ചെന്നൂ ഞാൻ!
പന്തളരാജകുമാരൻ ഹരിഹരതനയന്റെ
പുണ്യവിഗ്രഹം കണ്ടൂ ഞാൻ!
പുണ്യ വിഗ്രഹം കണ്ടു
-പമ്പയില്‍....

പാരിജാതപ്പൂക്കൾ പോലെ പ്രഭതൂകും വിളക്കുകൾ
പ്രകാശധാരയാലൊരു പാല്‍ക്കടല്‍ തീര്‍ക്കെ
തങ്കഭസ്മത്താല്‍ തിളങ്ങും പന്തളപ്പൊങ്കുടത്തിന്റെ
തങ്കവിഗ്രഹം കണ്ടൂ ഞാൻ
തങ്കവിഗ്രഹം കണ്ടൂ

--പമ്പയില്‍...

തിങ്കൾക്കല ചൂടുമീശൻ തിരുമകനയ്യപ്പന്റെ (2)
തിരുനാമം ഭക്തജനം വിളിച്ചു നില്‍ക്കെ
വര്‍ണ്ണപുഷ്പസഞ്ചയങ്ങൾ ദിവ്യഹാരങ്ങൾ ചാര്‍ത്തീടും
സ്വര്‍ണ്ണവിഗ്രഹം കണ്ടൂ ഞാൻ
സ്വര്‍ണ്ണവിഗ്രഹം കണ്ടു

-പമ്പയില്‍.....


Music: 
വി ദക്ഷിണാമൂർത്തി
Lyricist: 
ടി കെ ആർ ഭദ്രൻ
Singer: 
കെ ജെ യേശുദാസ്
Raaga: 
യമുനകല്യാണി
Film/album: 
അയ്യപ്പഭക്തിഗാനങ്ങൾ

Ads