വിഘ്നേശ്വരാ ജന്മ നാളികേരം

 
വിഘ്നേശ്വരാ ജന്മ നാളികേരം നിൻ്റെ 
തൃക്കാൽക്കൽ ഉടയ്ക്കുവാൻ  വന്നു 
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാർഗ്ഗം   
തമ്പുരാനേ തടയല്ലേ 
ഏകദന്താ കാക്കണമേ നിയതം
(വിഘ്നേശ്വരാ)

അരവണപ്പായസം  ഉണ്ണുമ്പോൾ 
അതിൽ  നിന്നൊരു വറ്റു  നീ തരണേ 
വർണ്ണങ്ങൾ തേടും നാവിൻ തുമ്പിനു 
പുണ്യാക്ഷരം തരണേ ഗണേശ്വരാ 
ഗം ഗണപതെയ നമോ നമഃ
(വിഘ്നേശ്വരാ )

ഇരുളിൽ മുളംകാട് ചീന്തുമ്പോൾ 
അരിമുത്തു മാണി എനിക്ക് തരണേ 
കൂടില്ലാത്തൊരീ  കൃപ 
കുടിലായി തീരണമേ ഗണേശ്വരാ 
ഗം ഗണപതെയ നമോ നമഃ
(വിഘ്നേശ്വരാ )

ആൽബം
പുഷ്‌പാഞ്‌ജലി

പാടിയത്
പി. ജയചന്ദ്രൻ 
രചന
എസ്. രേമശൻ നായർ
സംഗീതം
പി.കെ  കേശവൻ നമ്പൂതിരി 

Ads