ആനന്ദരൂപിണീ ദേവീ
സാവിത്രീ ഹിമശൈലപുത്രീ
മായേ സർവേശ്വരീ ശങ്കരീ
സാവിത്രീ ഹിമശൈലപുത്രീ
മായേ സർവേശ്വരീ ശങ്കരീ
ഹ്രീംകാര ബീജാക്ഷരീ തവ ഭക്തി തൻ
തങ്കതീർഥത്തിൽ കുളിക്കേണം
ശ്രീവിദ്യേ ജഗന്നാഥേ ഹൃദ്യേ
നീ തുണയേകണം
നീ തുണയേകണം
(ആദിപരാശക്തീ...)
ശ്രീരാജരാജേശ്വരീ തവശക്തി തൻ
രത്നശീതാംശു വിടർത്തേണം
ശ്രീമായേ ജഗൽശക്തിദായേ നിന്റെ
ഹേമാംഗരൂപത്തെ കണി കാണേണം
നീ കൃപയേകണം
നീ കൃപയേകണം
(ആദിപരാശക്തീ...)
Music:
ആർ കെ ശേഖർ
Lyricist:
ഭരണിക്കാവ് ശിവകുമാർ
Singer:
ജയശ്രീ
Film/album:
ചോറ്റാനിക്കര അമ്മ