മൂകാംബികേ ഹൃദയതാളാഞ്ജലി
പ്രണവ നാദാംബികേ സകല വേദാംബികേ
ഞാനാം എഴുത്തോലച്ചിറകില്‍ മൈക്കണ്മുന
ഗാനാമൃതം ചുരത്തി തരുമോ നീ?
ജ്ഞാനാബികേ, എന്നില്‍ വരുമോ..?
(മൂകാംബികേ ഹൃദയ)
കണിവെള്ളത്താമരപ്പൂവിലും കരളിലും
കതിരായ് വിടര്‍ന്നവളേ--ബ്രഹ്മ
കലയായ് വിടര്‍ന്നവളേ..
തൃക്കാലടികള്‍ ഇളകുമ്പോള്‍ ഉഷസ്സിന്റെ
മുക്കാലം തീര്‍ത്തവളേ..
നിന്‍ നഖകല ചന്ദ്രക്കലയായ് തെളിയുന്ന
നിമിഷം ഞാനല്ലോ, നീയാം
നിത്യത ഞാനല്ലോ..
(മൂകാംബികേ ഹൃദയ)
അക്ഷരച്ചിമിഴിലും ആത്മാവിന്‍ പൊരുളിലും
അമൃതായ് പുലര്‍ന്നവളേ
മൃത്യുഞ്ജയമന്ത്രം മൊഴിഞ്ഞവളേ..
കച്ഛപിനാദ തരംഗത്തില്‍ മൂലോകം
കവിതയായ് വാര്‍ത്തവളേ..
നിന്‍ മുഖകല സൂര്യകലയായ് ജ്വലിക്കുന്ന
രഹസ്യം ഞാനല്ലോ, നീയാം
നിറകുടം ഞാനല്ലോ...
(മൂകാംബികേ ഹൃദയ)
Film/album:
പുഷ്പാഞ്ജലി - ഭക്തിഗാനങ്ങൾ
Lyricist:
എസ് രമേശൻ നായർ
Music:
പി കെ കേശവൻ നമ്പൂതിരി
Singer:
പി ജയചന്ദ്രൻ
Raaga:
ചന്ദ്രകോണ്‍സ്