കുടജാദ്രിയില് കുടികൊള്ളും

കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി ആ...

കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി

നാദാത്മികേ ആ...
മൂകാംബികേ ആ...
ആദിപരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ
ആദിപരാശക്തി നീയേ
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയു - ജീവനില്‍
സൂര്യോദയം തീര്‍ക്കു
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി

വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി
ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു - ഹൃദയം
സൗപര്‍ണ്ണികയാക്കു

കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി

Music: 
രവീന്ദ്രൻ
Lyricist: 
കെ ജയകുമാർ
Singer: 
കെ എസ് ചിത്ര
Raaga: 
രേവതി
Film/album: 
നീലക്കടമ്പ്

Ads