നിത്യവും രാവിലെ കുളി കഴിഞ്ഞ്, ഈറനുടുത്ത് കിഴക്ക് ഉദയസൂര്യനെ നോക്കി ചൊല്ലേണ്ട സ്‌തോത്രം താഴെ കൊടുത്തിരിക്കുന്നു. നമ്മുടെ നിത്യജീവിതത്തില്‍ പല പ്രശ്‌നങ്ങളേയും നമ്മള്‍ നേരിടാറുണ്ട്.
അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ നമുക്ക് കഴിയാതെ മാനസികമായും ശാരീരികമായും തളര്‍ന്ന് ഉചിതമായ തീരുമാനം എടുക്കാന്‍ പറ്റാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തെറ്റായ വഴികളില്‍ക്കൂടി സഞ്ചരിച്ച് കാലം കഴിക്കുന്നു.
ഹൈന്ദവാചാരപ്രകാരം നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വളര്‍ത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. കര്‍മ്മം ചെയ്യൂ കര്‍മ്മഫലം ആഗ്രഹിക്കുതെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞതുപോലെ കര്‍മ്മം ചെയ്യൂ ഫലം താനേവരും.
സൂര്യന്‍ വേദജ്ഞന്മാരാല്‍ സേവിതനും മിത്രനുമാണ്. പ്രഭാകരനും പ്രകാശം നല്‍കുന്നവനും ദിനകരനും നിത്യനും ഈശ്വരനും സൂര്യന്‍ തന്നെ.
സകലതിനും സമസ്ത ലോകങ്ങളേയും കാണുന്നവനും, ലോകത്തെ തണുപ്പില്‍നിന്ന് രക്ഷിക്കുന്നവനും ഇരുട്ടിനെ ഇല്ലാതാക്കുന്നവനും ദുഃഖനാശകനും മംഗളപ്രദനും ഉറക്കുന്നതും ഉറങ്ങുന്നവരെ ഉണര്‍ത്തുന്നതും സൂര്യന്‍ തന്നെ.
ജീവന്റെ നിലനില്‍പ്പിന് കാരണഭൂതനും അഗ്നിയും സംഹാരകനും ശാന്തനും അന്ധകാരമകറ്റുന്നവനുമായ ആദിത്യദേവനെ വണങ്ങുക. താഴെക്കാണുന്ന അതിമഹത്തായ സൂര്യ സ്‌തോത്രം ചൊല്ലുന്ന പുമാന് ജീവിതത്തില്‍ ശത്രുദോഷം ഇല്ലാതായി ഉന്നതവിജയം ഉണ്ടാകുന്നു. തീര്‍ച്ച.
സൂര്യ സ്‌തോത്രം
സന്താപനാശകരായ നമോനമഃ
അന്ധകാരന്തകരായ നമോനമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാര നാശകരായ നമോ നമോ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശൈ്വക സാക്ഷിണതേ നമഃ
സത്ത്വ പ്രധാനായ തത്ത്വായതേ നമഃ
സത്യ സ്വരൂപായ നിത്യം നമോ നമഃ