ഗണേശപഞ്ചരത്ന സ്തോത്രം,

മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം കലാധരാവതംശകം, വിലാസിലോക രക്ഷകം. അനായകൈക നായകം വിനാശിതേഭ ദൈത്യകം നതാശുഭാശുശ്വരം മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം. സമസ്ത ലോക....

വിഷ്ണു സഹസ്രനാമം

വിഷ്ണു സഹസ്രനാമം പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വിഷ്ണുവിന്‍റെ ആയിരം നാമങ്ങളാണ്

ശിവന്‍ എന്ന മഹാദേവന്‍

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". (ദേവനാഗരി: शिव; IAST: Śiva) (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്, സ്നേഹം) ശിവൻ എന്നാൽ "മംഗളകാരി" എന്ന് അർത്ഥമുണ്ട്.

മഹാലക്ഷ്മി അഷ്ടകം,

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.

സരസ്വതീ ദേവി

സരസ്വതീ ദേവിയുടെ നിത്യ നാമജപത്തിനുള്ള മന്ത്രം.

ലളിതാ സഹസ്രനാമ സ്‌ത്രോത്രം ജപിച്ചാലുള്ള ഗുണങ്ങള്‍

'നൂറ്റി എണ്‍പത്തിമൂന്ന് ഇരട്ട വരി ശ്ലോകങ്ങളില്‍ ആയിരം ദേവീനാമങ്ങള്‍ അടങ്ങിയിരിക്കുന്നു. ഗൃഹസ്ഥാശ്രമികള്‍ക്ക് ജപിക്കാന്‍ ഏറ്റവും ഉത്തമം ലളിതാസഹസ്രനാമ സ്‌ത്രോത്രം തന്നെയാണ്. പണ്ട് ഗുരുക്കന്മാര്‍ ശിഷ്യന്മാരെ ഈ സ്‌തോത്രം ചൊല്ലുവാന്‍ പഠിപ്പിച്ചിരുന്നു.''
prayers Lalitha Sahasranamam Stotram

സഹസ്രനാമങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ലളിതാസഹസ്രനാമമാണ്. ബ്രഹ്മാണ്ഡപുരാണത്തില്‍ ഉത്തരഖണ്ഡത്തില്‍നിന്ന് അടര്‍ത്തിയെടുത്തതാണ് ലളിതാസഹസ്രനാമസ്‌തോത്രം. ശിവശക്തി ഐക്യരൂപിണിയായ ശ്രീലളിതാ മഹാത്രിപുര സുന്ദരിയാണ് ഇതിലെ ഉപാസ്യദേവത. ഈ ഗ്രന്ഥത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്.

ലളിതാ സഹസ്രനാമ സ്‌തോത്രത്തില്‍ ഒന്നിലധികം തവണ ഒരു ദേവീ നാമവും ആവര്‍ത്തിക്കപ്പെടുന്നില്ല. മന്ത്രശക്തിയുടെ പൂര്‍ണ്ണത, കാവ്യഭംഗി ഇവ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ സ്‌തോത്രം ഒരത്ഭുതം തന്നെയാണ്. സ്ത്രീ സൗന്ദര്യത്തിന്റെ അതിമനോഹരമായ വിവരണമാണ് ഈ ഗ്രന്ഥം.

ഹയഗ്രീവമൂര്‍ത്തിയായ വിഷ്ണു തന്റെ ഭക്തനായ അഗസ്ത്യ മഹര്‍ഷിക്ക് ഉപദേശിച്ച് കൊടുത്തതാണ് ലളിതാസഹസ്രനാമം. ദേവിയുടെ അനുചാരികളായ വാഗ്‌ദേവതമാരാണ് ലളിതാസഹസ്രനാമം നിര്‍മ്മിച്ച് ലളിതാദേവിയുടെ തിരുമുമ്പില്‍ ആദ്യമായി ചൊല്ലിയത്.

സംപ്രീതയായ ദേവി അവരെ അനുഗ്രഹിക്കുകയും ചെയ്തു. അന്ന് മുതല്‍ ത്രിമൂര്‍ത്തികള്‍പോലും ലളിതാസഹസ്രനാമ സ്‌തോത്രത്താല്‍ ദേവിയെ ഭജിക്കുന്നു. അനേക കാലങ്ങള്‍ക്ക് മുമ്പ് ''ഭാസുരാനന്ദനാഥന്‍'' എന്ന ദേവീ ഉപാസകന്‍ വാഗ്‌ദേവതമാര്‍ ചൊല്ലുന്നതുകേട്ട് എഴുതി നിര്‍മ്മിച്ച് ലോകത്ത് പ്രചരിപ്പിച്ചതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. (ഭിന്നാഭിപ്രായങ്ങളും പറയുന്നുണ്ട്).

കാലാന്തരത്തില്‍ തുടര്‍ന്നുവന്ന സഹസ്രനാമ സ്‌തോത്ര വ്യാഖ്യാനങ്ങള്‍ എല്ലാം തന്നെ ഭാഷാ ഭാഷ്യങ്ങളോ, വ്യത്യസ്ത വ്യാഖ്യാനങ്ങളോ ആയിരിക്കാം. നൂറ്റി എണ്‍പത്തിമൂന്ന് ഇരട്ട വരി ശ്ലോകങ്ങളില്‍ ആയിരം ദേവീനാമങ്ങള്‍ അടങ്ങിയിരിക്കുന്നു. ഗൃഹസ്ഥാശ്രമികള്‍ക്ക് ജപിക്കാന്‍ ഏറ്റവും ഉത്തമം ലളിതാസഹസ്രനാമ സ്‌ത്രോത്രം തന്നെയാണ്. പണ്ട് ഗുരുക്കന്മാര്‍ ശിഷ്യന്മാരെ ഈ സ്‌തോത്രം ചൊല്ലുവാന്‍ പഠിപ്പിച്ചിരുന്നു.

ഈശ്വര വിശ്വാസമില്ലാത്തവര്‍ക്ക് ഈ സ്‌തോത്രം ഒരിക്കലും ഉപദേശിക്കാന്‍ പാടില്ലാത്തതാണ്. ദേവീ ഉപാസകര്‍ക്ക് ഈ ഗ്രന്ഥം ഒരു അമൂല്യനിധിയാണ്. രോഗം, ദാരിദ്ര്യം, ദുഃഖം, ഭയം ഇവയെല്ലാം ഈ സ്‌ത്രോത്രപാരായണത്താല്‍ അകന്നുപോകും.

ശരീരശുദ്ധി, മനഃശുദ്ധി ഇവ ഈ സ്‌തോത്രം ചൊല്ലുന്നതിന് അത്യാവശ്യമായും വേണ്ടതാണ്. വെള്ളിയാഴ്ചതോറും ഈ ഗ്രന്ഥം പാരായണം ചെയ്താല്‍ ഗൃഹദോഷം, ആയുര്‍ദോഷം ഇവയെല്ലാം ഇല്ലാതാവും. ഇങ്ങനെ വളരെയധികം പ്രാധാന്യമുള്ള ലളിതാസഹസ്രനാമ സ്‌ത്രോത്രം രഹസ്യനാമ സ്‌തോത്രമാണ്. ഇന്ന് ലോകമെമ്പാടും പ്രചാരണത്തിലുള്ള ഗ്രന്ഥമാണിത്.

''ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു ശിവനാമം.
ആയിരം ശിവനാമങ്ങള്‍ക്ക് തുല്യമാണ് ഒരു ദേവീനാമം.''

ശത്രുദോഷം അകറ്റാനും ഉന്നത വിജയം ലഭിക്കാനും 'സൂര്യസ്‌തോത്രം'

astrology news

നിത്യവും രാവിലെ കുളി കഴിഞ്ഞ്, ഈറനുടുത്ത് കിഴക്ക് ഉദയസൂര്യനെ നോക്കി ചൊല്ലേണ്ട സ്‌തോത്രം താഴെ കൊടുത്തിരിക്കുന്നു. നമ്മുടെ നിത്യജീവിതത്തില്‍ പല പ്രശ്‌നങ്ങളേയും നമ്മള്‍ നേരിടാറുണ്ട്.

അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാന്‍ നമുക്ക് കഴിയാതെ മാനസികമായും ശാരീരികമായും തളര്‍ന്ന് ഉചിതമായ തീരുമാനം എടുക്കാന്‍ പറ്റാതെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തെറ്റായ വഴികളില്‍ക്കൂടി സഞ്ചരിച്ച് കാലം കഴിക്കുന്നു.

ഹൈന്ദവാചാരപ്രകാരം നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വളര്‍ത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. കര്‍മ്മം ചെയ്യൂ കര്‍മ്മഫലം ആഗ്രഹിക്കുതെന്ന് ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞതുപോലെ കര്‍മ്മം ചെയ്യൂ ഫലം താനേവരും.

സൂര്യന്‍ വേദജ്ഞന്മാരാല്‍ സേവിതനും മിത്രനുമാണ്. പ്രഭാകരനും പ്രകാശം നല്‍കുന്നവനും ദിനകരനും നിത്യനും ഈശ്വരനും സൂര്യന്‍ തന്നെ.

സകലതിനും സമസ്ത ലോകങ്ങളേയും കാണുന്നവനും, ലോകത്തെ തണുപ്പില്‍നിന്ന് രക്ഷിക്കുന്നവനും ഇരുട്ടിനെ ഇല്ലാതാക്കുന്നവനും ദുഃഖനാശകനും മംഗളപ്രദനും ഉറക്കുന്നതും ഉറങ്ങുന്നവരെ ഉണര്‍ത്തുന്നതും സൂര്യന്‍ തന്നെ.

ജീവന്റെ നിലനില്‍പ്പിന് കാരണഭൂതനും അഗ്നിയും സംഹാരകനും ശാന്തനും അന്ധകാരമകറ്റുന്നവനുമായ ആദിത്യദേവനെ വണങ്ങുക. താഴെക്കാണുന്ന അതിമഹത്തായ സൂര്യ സ്‌തോത്രം ചൊല്ലുന്ന പുമാന് ജീവിതത്തില്‍ ശത്രുദോഷം ഇല്ലാതായി ഉന്നതവിജയം ഉണ്ടാകുന്നു. തീര്‍ച്ച.

സൂര്യ സ്‌തോത്രം

സന്താപനാശകരായ നമോനമഃ
അന്ധകാരന്തകരായ നമോനമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാര നാശകരായ നമോ നമോ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശൈ്വക സാക്ഷിണതേ നമഃ
സത്ത്വ പ്രധാനായ തത്ത്വായതേ നമഃ
സത്യ സ്വരൂപായ നിത്യം നമോ നമഃ

വിഘ്‌നങ്ങള്‍ കൂടാതെ ജീവിക്കുവാന്‍ ഗണപതി ഭഗവാനെ ധ്യാനിക്കുക

prayers to Lord Ganesha

ദേവന്മാരില്‍ ഒന്നാമന്‍. ബുദ്ധിമാന്മാരില്‍ അഗ്രഗണ്യന്‍. ഗണപതി ഭഗവാന്റെ അനുഗ്രഹമില്ലാതെ ഇഹലോകത്തില്‍ ഒന്നുംതന്നെ സംഭവിക്കുന്നതല്ല എന്ന് വേദം. അതിനാല്‍ എല്ലാ ദേവന്മാരെയും മറന്നാലും ഗണപതി ഭഗവാനെ ഒരിക്കലും മറക്കരുത്. മറക്കരുതേ! വിഘ്‌നങ്ങള്‍ കൂടാതെ ജീവിക്കുവാന്‍ അനുഗ്രഹിച്ചാലും.

നിഷു സീദ ഗണപതേ ഗണേഷു
ത്വാമാഹൂര്‍ വിപ്രതമം കവീനാം
നഋതേ ത്വത് ക്രിയതേ കിം ചനാരേ
മഹാമര്‍ക്കം മഘവഞ്ചി ത്രമര്‍ച്ച.

വേദഗണങ്ങളുടെ നായകനും, ഭൂതനാഥനും, ലംബോധരനും, ഏകദന്തനും, ശിവസുന്ദരനും, ശ്രീവരാഹ മൂര്‍ത്തിയുമായ ഗണപതീ... നമസ്‌ക്കാരം.
വേദങ്ങളില്‍ എല്ലാം തന്നെ 'ഗണപതയേ സ്വാഹഃ എന്ന മന്ത്രം ആവര്‍ത്തിച്ചിരിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

എല്ലാ മാസങ്ങളിലേയും, ശുക്ലപക്ഷ ചതുര്‍ദശിയിലോ, പഞ്ചമിയിലോ സമ്പത്തും, ബുദ്ധിയും, യശസ്സും നേടുവാനായി വിഘ്‌നേശ്വരന് മോദകാദികളാല്‍ നിവേദിക്കുണമെന്നാണ് ശാസ്ത്രം.

എല്ലാ വിഘ്‌നങ്ങളില്‍നിന്നും മോചനം ലഭിക്കുവാനായി ''ഗണ്യനാം ത്വാ ഗണപതീം ഹവാമഹേ'' എന്ന മന്ത്രം ഇരുപത്തിയൊന്ന് തവണ ജപിച്ചിട്ട് ആഹൂതി നടത്തുക.

നിത്യജപത്തിനായി ചില ഗണേശ സ്തുതികള്‍ : -

1. ഓം തത്കരടായ വിദ്മഹേ
ഹസ്തി മുഖായ ധീമഹീ
തന്നോ ദന്തീ പ്രചോദയാത്.

2. ലംബോധരായ വിദ്മഹേ
മഹോദരായ ധീമഹീ
തന്നോ ദന്തീ പ്രചോദയാത്.

3. ഓം നമോ ഗണാധിപതയേ
ശൂര്‍പ്പ കര്‍ണ്ണായ വിദ്മഹേ
കോടിരക്ഷായ ധീമഹീ തന്നോ ഗണപതിഃ പ്രചോദയാത്.

ജനകോടികളുടെ രക്ഷകനായ ഗണപതി ഭഗവാനെ ധ്യാനിച്ച് ഇഹലോക ജീവിതം ധന്യമാക്കുവാന്‍ ഗണപതിയുടെ അനുഗ്രഹം മാത്രം മതിയെന്നാണ് കൃഷ്ണായജുര്‍വേദത്തിലെ ചൈത്രായണി സംഹിതയില്‍ ചേര്‍ത്തിരിക്കുന്ന ഗണേശ ഗായത്രിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഓംകാര സ്വരൂപന്‍ ഗണപതി- ഓങ്കാരത്തിന്റെ അധിഷ്ഠാന ദേവതയാണ് ഗണപതി ഭഗവാനെന്ന് ശ്രീപ്രശ്‌ന സംഹിതയിലും-രേഖപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.

ഏകനായ ഈശ്വരനെ ഏതു രൂപത്തില്‍ ഉപാസിക്കുവാനും ഭക്തന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നതും ശ്രദ്ധേയമാണ്. എല്ലാ ഇഷ്ട ദേവീ ദേവന്മാരും ഒരേ ഒരു പരംപൊരുള്‍തന്നെയാണ് എന്ന കാര്യം ഉപാസകന്മാരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഗണാനാം ത്വേതി മന്ത്രേണ
ഗണേശായ തഥാ ഹൂതിഃ

വീടുകളിൽ ചൊല്ലേണ്ട സന്ധ്യാനാമങ്ങൾ


ഗുരുവന്ദനം


ഗുരുര്‍ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ദേവോ മഹേശ്വരാ
ഗുരു സാക്ഷാല്‍ പരബ്രഹ്മാ തസ്‌മൈ ശ്രീ ഗുരവേ നമഃ ഗുരുവന്ദനത്തിനുശേഷം

മാതൃ-പിതൃ വന്ദനം


ത്വമേവ മാതാച പിതാത്വമേവ
ത്വമേവ ബന്ധുശ്ച സഖാത്വമേവ
ത്വമേവ വിദ്യദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ

ഗണപതി വന്ദനം


ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

സരസ്വതിവന്ദനം


സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ
പത്മപത്ര വിശാലാക്ഷീ പത്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലായ ദേവീസമാം പാദ സരസ്വതീ

സുബ്രഹ്മണ്യ വന്ദനം


അന്തകാന്തക നന്ദന നിന്‍ പാദം ചിന്ത ചെയ്തു മരുവീടുമെന്നുടെ അന്ധകാരങ്ങള്‍ നീക്കി രക്ഷിക്കണം താരകാരേ പഴനിവേലായുധാ.

ശാസ്താവന്ദനം


ഭൂതനാഥ സദാനന്ദാ സര്‍വ്വഭൂത ദയാപരാ
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോനമഃ
നന്മകള്‍ വരുത്തുക നമുക്കുനിലവയ്യാ
നല്ലവഴിയെങ്കലരുളീടുക തെളിഞ്ഞ്
അല്ലലകലേണമതിനായി ഹ തൊഴുന്നേന്‍
ചൊല്ലെഴുന്ന ശബരിമലയാണ്ട നിലവയ്യാ

ശിവസ്തുതി


ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം
അന്യഥാശരണം നാസ്തിത്വമേവ ശരണം മമ
തസ്മാല്‍ കാരുണ്യഭാവേന രക്ഷരക്ഷ മഹേശ്വരാ.

ദേവീസ്തുതി


സര്‍വ്വമംഗള മംഗല്യേ ശിവേസര്‍വ്വാര്‍ത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ.

വിഷ്ണുസ്തുതി


ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വ വിഘ്‌നോപശാന്തയേ
അവികാരായ ശുദ്ധായ നിത്യായ പരമാത്മതേ
സദൈക രൂപരൂപായ വിഷ്ണുവേ പ്രഭ വിഷ്ണുവേ
സശംഖചക്രം സ കിരീട കുണ്ഡലം
സ പീതവസ്ത്രം സരസീ രൂപോക്ഷണം
സഹാര വക്ഷസ്ഥല ശോഭികൗസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം
യാതൊന്നു കണ്ടതതു നാരായണ പ്രതിമ
യാതൊന്നു കേട്ടതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്തതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമഃ
നമസ്‌തേതു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്‌തേ മഹാലക്ഷ്മീ നമോസ്തുതേ.

ശ്രീകൃഷ്ണവന്ദനം


കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായ ച
നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമഃ
നന്ദനം വസുദേവസ്യ നന്ദഗോപസ്യ നന്ദനം
യശോദാ നന്ദനം വന്ദേ! ദേവകീനന്ദനം സദാ.

രാമജപം


രാമായ രാമഭദ്രായരാമചന്ദ്രായവേധസേ
രഘുനാഥായ നാഥായ സീതായപതയേ നമഃ

ഹനുമാന്‍ സ്തുതി


ആഞ്ജനേയമതി പാടലാനനം കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാതതരുമൂലവാസിനം ഭാവയാമി പവമാന നന്ദനം.
ഹരേരാമഹരേ രാമ രാമരാമ ഹരേഹരേ!
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ!

Ads