വീണാപാണിനി രാഗവിലോലിനി
ശാലിനി സരസ്വതി ദേവി
ഈശ്വരി അരുളു വരപസാദം
അനുഗ്രഹിക്കൂ നീ അനുഗ്രഹിക്കൂ
തിരുമുൽകാഴ്ചകൾ സ്വീകരിക്കു
തംബുരുവിൽ എന്നംഗുലി മീട്ടും
തരളിത രാഗങ്ങൾ ജീവിത തരംഗഭാവങ്ങൾ
ശീതള മധുര നിലാവല തഴുകും
ശീലുകൾ മനസിൽ ഒഴുകും
സുഖകര ശീലുകൾ മനസിൽ ഒഴുകും
ചെമ്പകമലരിൽ രാഗ സുഗന്ധം
സന്ധ്യകൾ പുണരുമ്പോൾ
കവിളിണ കുംങ്കുമമണിയുമ്പോൾ
ചഞ്ചലതരള വികാര ലഹരിയിൽ
അഞ്ജലികൂപ്പി വണങ്ങും
ഹദയം മഞ്ജരി പാടി മയങ്ങും
ചിതം
എന്റെ ഗ്രാമം
പാടിയത്
വാണി ജയറാം
രചന
ശീമൂലനഗരം വിജയൻ
സംഗീതം
വിദ്യാധരൻ