ഗജാനനം


ഗജാനനം ഭൂതഗണാധി സേവിതം
കപിത്ഥജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

നമഹഃ നമഹഃ ശീമഹാഗണപതേ നമഹഃ

അവിഘ്നമസ്മ  ശീഗുരുഭ്യോർ നമഹഃ 
നാനമുഖാദി മൂര്ത്തിത്രയ പൂജിതം
നാരദാദി മുനിവൃന്ദ സേവിതം

നമഹഃ നമഹഃ ശീമഹാഗണപതേ നമഹഃ


ഇടവും  വലവും  ബുദ്ധിയും സിദ്ധിയും  
ഇരുന്നരുളും  നിൻ  സന്നിധിയിൽ (2)

അടിയങ്ങൾ  ഏത്തം ഇടുമ്പോൾ നിൻ കൃപ 
അഭംഗുരം പൊഴിയേണം 
വിഘ്നം  അവിളംബം ഒഴിയേണം  (2)

നമഹഃ നമഹഃ ശീമഹാഗണപതേ നമഹഃ

ഉണരുന്ന പുലരികളിൽ അരുണകിരണങ്ങൾ  
നിൻ തിരുനടയിൽ കാണുന്നു നിത്യവും ഹോമം (2)

അവിലുമലർ ശർക്കര അട തേൻ കരിമ്പു പഴം 
അവിടത്തെ അമൃതേത്തിനെത്തുമവിരാമം (2)

നമഹഃ നമഹഃ ശീമഹാഗണപതേ നമഹഃ

അനവധ്യ സുന്ദരം ഗജാനനം ഭക്ത-
ജനങ്ങളിലലിവോലും  തിരുനയനം (2)

അഭിരാമമാനന്ദനടനം ഞങ്ങൾ-
ക്കവലംബം അവിടത്തെ  പദഭജനം (2)

നമഹഃ നമഹഃ ശീമഹാഗണപതേ നമഹഃ

ആൽബം തുളസീതീർത്ഥം 

പാടിയത്
യേശുദാസ് 

രചന
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി 

സംഗീതം
ടി.എസ്. രാധാകൃഷ്ണൻ



Ads