ആ ദിവ്യനാമം അയ്യപ്പാ | A Divya Namam Ayyappa


സ്വാമിയേയ്....
ശരണമയ്യപ്പാ(4)

ആദിവ്യനാമം അയ്യപ്പാ
ഞങ്ങൾക്കാനന്ദദായക നാമം ‍
ആ മണിരൂപം അയ്യപ്പാ
ഞങ്ങൾക്കാപാദചൂഡമധുരം (2)

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)

-ആ ദിവ്യനാമം...

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പൻ മകനേ
ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീശ്വരി സുതനേ

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം (2)

ആ ദിവ്യനാമം..

ആ പുണ്യമാം മല നിന്മല പൊൻ മല
ആശ്രിതര്‍ക്കഭയസങ്കേതം (2‌
അതിലെ അനഘമാം പൊന്നമ്പലം പാരില്‍ (2)
ആളും അദ്വൈതവിദ്യാലയം

അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം

-ആ ദിവ്യനാമം...

അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം (3)

Ads