ഗണേശപഞ്ചരത്ന സ്തോത്രം,

മുദാകരാത്ത മോധകം, സദാ വിമുക്തി സാധകം കലാധരാവതംശകം, വിലാസിലോക രക്ഷകം. അനായകൈക നായകം വിനാശിതേഭ ദൈത്യകം നതാശുഭാശുശ്വരം മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം. സമസ്ത ലോക....

വിഷ്ണു സഹസ്രനാമം

വിഷ്ണു സഹസ്രനാമം പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വിഷ്ണുവിന്‍റെ ആയിരം നാമങ്ങളാണ്

ശിവന്‍ എന്ന മഹാദേവന്‍

ഹൈന്ദവവിശ്വാസം അനുസരിച്ച് ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". (ദേവനാഗരി: शिव; IAST: Śiva) (ശിവം എന്നതിന്റെ പദാർത്ഥം: മംഗളകരമായത്, സ്നേഹം) ശിവൻ എന്നാൽ "മംഗളകാരി" എന്ന് അർത്ഥമുണ്ട്.

മഹാലക്ഷ്മി അഷ്ടകം,

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.

സരസ്വതീ ദേവി

സരസ്വതീ ദേവിയുടെ നിത്യ നാമജപത്തിനുള്ള മന്ത്രം.

പമ്പയിൽ കുളി കഴിച്ചു




പമ്പയില്‍‍ കുളി കഴിച്ചു പതിനെട്ടു പടി കേറി
പവിത്രമാം സന്നിധിയില്‍ ചെന്നൂ ഞാൻ!
പന്തളരാജകുമാരൻ ഹരിഹരതനയന്റെ
പുണ്യവിഗ്രഹം കണ്ടൂ ഞാൻ!
പുണ്യ വിഗ്രഹം കണ്ടു
-പമ്പയില്‍....

പാരിജാതപ്പൂക്കൾ പോലെ പ്രഭതൂകും വിളക്കുകൾ
പ്രകാശധാരയാലൊരു പാല്‍ക്കടല്‍ തീര്‍ക്കെ
തങ്കഭസ്മത്താല്‍ തിളങ്ങും പന്തളപ്പൊങ്കുടത്തിന്റെ
തങ്കവിഗ്രഹം കണ്ടൂ ഞാൻ
തങ്കവിഗ്രഹം കണ്ടൂ

--പമ്പയില്‍...

തിങ്കൾക്കല ചൂടുമീശൻ തിരുമകനയ്യപ്പന്റെ (2)
തിരുനാമം ഭക്തജനം വിളിച്ചു നില്‍ക്കെ
വര്‍ണ്ണപുഷ്പസഞ്ചയങ്ങൾ ദിവ്യഹാരങ്ങൾ ചാര്‍ത്തീടും
സ്വര്‍ണ്ണവിഗ്രഹം കണ്ടൂ ഞാൻ
സ്വര്‍ണ്ണവിഗ്രഹം കണ്ടു

-പമ്പയില്‍.....


Music: 
വി ദക്ഷിണാമൂർത്തി
Lyricist: 
ടി കെ ആർ ഭദ്രൻ
Singer: 
കെ ജെ യേശുദാസ്
Raaga: 
യമുനകല്യാണി
Film/album: 
അയ്യപ്പഭക്തിഗാനങ്ങൾ

സത്യമായ പൊന്നു പതിനെട്ടാം പടി



സത്യമായപൊന്നും പതിനെട്ടാം പടി
സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി (2)
ഭക്തവത്സലൻൻ ഭഗവാൻ അയ്യപ്പന്റെ
ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി
-സത്യമായ....

ഭക്തിയോടെ നാളികേരമുടച്ചൂ -പാദം
തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ (2)
ഇപ്പടികളേറീടുമ്പോൾ മാമലമേലേ
മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം
മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം

---സത്യമായ...

പച്ചപ്പച്ചമുത്തുമാല പവിഴമാല
രത്നമാല ചാർത്തി മുത്തു മണിപീഠത്തിൽ
അച്യുതഗൌരീശ പുത്രനയ്യനയ്യപ്പൻ (2)
സച്ചിദാനന്ദനിരിപ്പൂ സർവ്വേശ്വരൻ
സത്യധർമ്മപാലകനാം നിത്യനിർമ്മലൻ

- --സത്യമായ


Music: 
വി ദക്ഷിണാമൂർത്തി
Lyricist: 
ടി കെ ആർ ഭദ്രൻ
Singer: 
കെ ജെ യേശുദാസ്
Film/album: 
അയ്യപ്പഭക്തിഗാനങ്ങൾ

മൂകാംബികേ ഹൃദയതാളാഞ്ജലി

മൂകാംബികേ ഹൃദയതാളാഞ്ജലി
പ്രണവ നാദാംബികേ സകല വേദാംബികേ
ഞാനാം എഴുത്തോലച്ചിറകില്‍ മൈക്കണ്മുന
ഗാനാമൃതം ചുരത്തി തരുമോ നീ?
ജ്ഞാനാബികേ, എന്നില്‍ വരുമോ..?
(മൂകാംബികേ ഹൃദയ)


കണിവെള്ളത്താമരപ്പൂവിലും കരളിലും
കതിരായ്‌ വിടര്‍ന്നവളേ--ബ്രഹ്മ
കലയായ്‌ വിടര്‍ന്നവളേ..
തൃക്കാലടികള്‍ ഇളകുമ്പോള്‍ ഉഷസ്സിന്റെ
മുക്കാലം തീര്‍ത്തവളേ..
നിന്‍ നഖകല ചന്ദ്രക്കലയായ്‌ തെളിയുന്ന
നിമിഷം ഞാനല്ലോ, നീയാം
നിത്യത ഞാനല്ലോ..
(മൂകാംബികേ ഹൃദയ)

അക്ഷരച്ചിമിഴിലും ആത്മാവിന്‍ പൊരുളിലും
അമൃതായ്‌ പുലര്‍ന്നവളേ
മൃത്യുഞ്ജയമന്ത്രം മൊഴിഞ്ഞവളേ..
കച്ഛപിനാദ തരംഗത്തില്‍ മൂലോകം
കവിതയായ്‌ വാര്‍ത്തവളേ..
നിന്‍ മുഖകല സൂര്യകലയായ്‌ ജ്വലിക്കുന്ന
രഹസ്യം ഞാനല്ലോ, നീയാം
നിറകുടം ഞാനല്ലോ...
(മൂകാംബികേ ഹൃദയ)

Film/album:
പുഷ്പാഞ്ജലി - ഭക്തിഗാനങ്ങൾ
Lyricist:
എസ് രമേശൻ നായർ
Music:
പി കെ കേശവൻ നമ്പൂതിരി
Singer:
പി ജയചന്ദ്രൻ
Raaga:
ചന്ദ്രകോണ്‍സ്

കുടജാദ്രിയില് കുടികൊള്ളും


കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി ആ...

കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി

നാദാത്മികേ ആ...
മൂകാംബികേ ആ...
ആദിപരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ
ആദിപരാശക്തി നീയേ
അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയു - ജീവനില്‍
സൂര്യോദയം തീര്‍ക്കു
കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി

വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി
ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു - ഹൃദയം
സൗപര്‍ണ്ണികയാക്കു

കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി സര്‍വ്വ ശുഭകാരിണി


Music: 
രവീന്ദ്രൻ
Lyricist: 
കെ ജയകുമാർ
Singer: 
കെ എസ് ചിത്ര
Raaga: 
രേവതി
Film/album: 
നീലക്കടമ്പ്

ആദിപരാശക്തി അമൃതവർഷിണി


ആ..ആ...ആ....ആ....
ആദിപരാശക്തി അമൃതവർഷിണീ
അനുഗ്രഹിക്കൂ ദേവീ
നിൻ തിരുനടയിലഞ്ജന മയിലായ്
നൃത്തമാടാനനുവദിക്കൂ എന്നെ
നൃത്തമാടാനനുവദിക്കൂ

ആ..ആ...ആ...ആ‍ാ..
സരിഗമപധനികൾ ദേവീ നിൻ
സംഗീത കലാധമനികൾ
എനിക്കു തരൂ മനസ്സിനുള്ളിലൊ-
രപൂർവരാഗമായ് പറന്നു വരൂ
പത്മരാഗചിലങ്കകൾ ചലിപ്പിക്കൂ
ആ...ആ‍...ആ...ആ....

കല്പകവനത്തിലെ കാമസങ്കേതത്തിലെ
കേളീഗൃഹം തേടി വന്നവൾ ഞാൻ
എന്നെ പുഷ്പശരം കൊണ്ട് മൂടുക മൂടുക
പ്രേമപൗരുഷമേ
മന്ത്രവാദിനീ മായാനർത്തകീ
മന്മഥൻ ഞാൻ നിന്റെ മന്മഥൻ ഞാൻ
തവപദ വിന്യാസങ്ങളിലൂടെ
തളിരിടുന്നൂ വസന്തം

കൗമുദീകല ശിരസ്സിൽ ചൂടിയ
ഗൗരീശങ്കര ശിഖരങ്ങളേ
കണികണ്ടുണരൂ ശിവതാണ്ഡവമിതു
കണി കണ്ടുണരൂ

കലാദേവതേ നിൻ തൃക്കണ്ണിൽ
നിന്നൊരു തീ നാളം ചൊരിയൂ
ഈ നർത്തകിമാരുടെ നഗ്നപദങ്ങളേ
അഗ്നി കൊണ്ട് പൊതിയൂ

വർഷമേഘം വാഹനമാക്കും
വരുണഭഗവാനേ ഈ
നൃത്തമത്സര മണ്ഡപത്തിൽ നീ
സ്വർഗ്ഗഗംഗയായൊഴുകി വരൂ
ഒഴുകി വരൂ ഒഴുകി വരൂ..

ഇന്നോളമിക്കോട്ട കാത്തു സൂക്ഷിച്ചൊരു
പൊന്നാപുരത്തമ്മേ ഇവിടെ
പൊട്ടിക്കിളിർക്കട്ടെ തൃക്കയ്യിലേന്തുന്ന
പൊന്നും തൃശൂലങ്ങൾ

സൃഷ്ടിയുടെ ശില്പകലാശാലയിലെ
സ്വർഗ്ഗനന്ദിനിയല്ലെ നീ സ്വർഗ്ഗനന്ദിനിയല്ലേ
സർവാംഗസുന്ദരീ നീയെങ്ങനെയൊരു
സംഹാര താണ്ഡവമാടും - വിശ്വ
സംഹാര താണ്ഡവമാടും

 Music:
ജി ദേവരാജൻ
Lyricist:
വയലാർ രാമവർമ്മ
Singer:
കെ ജെ യേശുദാസ്
കോറസ്
പി ബി ശ്രീനിവാസ്
പി മാധുരി
പി ലീല
Raaga:
അമൃതവർഷിണി, ഖരഹരപ്രിയ, ശുദ്ധസാവേരി, ബിലഹരി, കാപി, ഹംസധ്വനി, വിജയനാഗരി, ശങ്കരാഭരണം, കല്യാണി.
Film/album:
പൊന്നാപുരം കോട്ട

ആദിപരാശക്തി


ആദിപരാശക്തീ അമൃതവർഷിണീ
ആനന്ദരൂപിണീ ദേവീ
സാവിത്രീ ഹിമശൈലപുത്രീ
മായേ സർവേശ്വരീ ശങ്കരീ

ഹ്രീംകാര ബീജാക്ഷരീ തവ ഭക്തി തൻ
തങ്കതീർഥത്തിൽ കുളിക്കേണം
ശ്രീവിദ്യേ ജഗന്നാഥേ ഹൃദ്യേ
നീ തുണയേകണം
നീ തുണയേകണം
(ആദിപരാശക്തീ...)

ശ്രീരാജരാജേശ്വരീ തവശക്തി തൻ
രത്നശീതാംശു വിടർത്തേണം
ശ്രീമായേ ജഗൽശക്തിദായേ നിന്റെ
ഹേമാംഗരൂപത്തെ കണി കാണേണം
നീ കൃപയേകണം
നീ കൃപയേകണം
(ആദിപരാശക്തീ...)


Music: 
ആർ കെ ശേഖർ
Lyricist: 
ഭരണിക്കാവ് ശിവകുമാർ
Singer: 
ജയശ്രീ
Film/album: 
ചോറ്റാനിക്കര അമ്മ

അഞ്ജനശിലയിൽ ആദിപരാശക്തി

അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

തൃക്കാർത്തികനാളിൽ മധുരാപുരിയിലെ ഭക്തനാം പൂജാരി അണയുമ്പോൾ
തൃക്കാർത്തികനാളിൽ മധുരാപുരിയിലെ ഭക്തനാം പൂജാരി അണയുമ്പോൾ
അനുഗ്രഹം ചൊരിഞ്ഞമ്മ പുഞ്ചിരിതൂകുന്നു സുരവൃന്ദം പുഷ്പവൃഷ്ടി നടത്തുന്നു
അമ്മതൻ നടയിൽ നിന്നുയർന്നസ്വരം ഒന്നുചേർന്നു ജപമന്ത്രമായ്
സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്
അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

കുമാരനായ് പണ്ടു പണിതീർന്ന മന്ദിരം കുമാര നല്ല ഊര് ശ്രീദേവി കോവിലായ്
കുമാരനായ് പണ്ടു പണിതീർന്ന മന്ദിരം കുമാര നല്ല ഊര് ശ്രീദേവി കോവിലായ്
മഞ്ഞളാടും ദിവ്യമുഹൂർത്തത്തിൽ കാണുന്നു തെളിവാർന്ന തേജസ്സായ് ലളിതാംബികേ
അമ്മതൻ നടയിൽ നിന്നുയർന്നസ്വരം ഒന്നുചേർന്നു ജപമന്ത്രമായ്
സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്
അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ

എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

കുമാരനല്ലൂർ ഭഗവതിഐതിഹ്യമാലയിൽ
Film/album: 
ദേവീ‍ഗീതം 1
Lyricist: 
എ വി വാസുദേവൻ പോറ്റി
Music: 
കെ ജി ജയൻ
Singer: 
കെ എസ് ചിത്ര
Raaga: 
ആനന്ദഭൈരവി

വിഘ്നേശ്വരാ ജന്മ നാളികേരം

 
വിഘ്നേശ്വരാ ജന്മ നാളികേരം നിൻ്റെ 
തൃക്കാൽക്കൽ ഉടയ്ക്കുവാൻ  വന്നു 
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാർഗ്ഗം   
തമ്പുരാനേ തടയല്ലേ 
ഏകദന്താ കാക്കണമേ നിയതം
(വിഘ്നേശ്വരാ)

അരവണപ്പായസം  ഉണ്ണുമ്പോൾ 
അതിൽ  നിന്നൊരു വറ്റു  നീ തരണേ 
വർണ്ണങ്ങൾ തേടും നാവിൻ തുമ്പിനു 
പുണ്യാക്ഷരം തരണേ ഗണേശ്വരാ 
ഗം ഗണപതെയ നമോ നമഃ
(വിഘ്നേശ്വരാ )

ഇരുളിൽ മുളംകാട് ചീന്തുമ്പോൾ 
അരിമുത്തു മാണി എനിക്ക് തരണേ 
കൂടില്ലാത്തൊരീ  കൃപ 
കുടിലായി തീരണമേ ഗണേശ്വരാ 
ഗം ഗണപതെയ നമോ നമഃ
(വിഘ്നേശ്വരാ )

ആൽബം
പുഷ്‌പാഞ്‌ജലി

പാടിയത്
പി. ജയചന്ദ്രൻ 
രചന
എസ്. രേമശൻ നായർ
സംഗീതം
പി.കെ  കേശവൻ നമ്പൂതിരി 

ശ്രീവാഴും പഴവങ്ങാടി

ഗജാനനം ഭൂതഗണാധിസേവിതം
കപിതജം ഭൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര  പാദപങ്കജം

ശ്രീവാഴും പഴവങ്ങാടിയിലെ  ഗണപതിഭഗവാനേ 
ശീപാർവതി ഉടയതനയപിയ ഗജമുഖബാലകനേ (2)
വിഘടേശ്വര ശൂഭത സുഖദമൊരു  ജീവിതമേകണമേ 
വിഘ്നം നിൻ  നടയിലുടയുമൊരു കേരമതാകണമേ (2)

പരമശിവനെയും ശക്തിയേയും വലംവച്ചുടനേ  
പണ്ടൊരിക്കൽ പന്തയത്തിൽ പഴം വാർനേടി(2)
ആ ഗണേശനു ഭരിണഭക്തി മോദകം നൽകീ
അടിയനിന്നു വിഘ്നനിഗ്രഹാനുഗ്രഹം തേടീ (2)
(ശ്രീവാഴും പഴവങ്ങാടിയിലെ)

ഇന്ദ്രബാഹൂസ്തംഭ  ബന്ധനംചെയ്‌തൊരു 
ഇടംപിരി വലംപിരി വിഗ്രഹം കണ്ടു  (2)
കരളിൽ ചതുർത്ഥി  ത്രിസന്ധ്യയാൽ കോർത്തോരു  
അരളിമലർമാല്യം  അണിഞ്ഞവൻ നിന്നു (2)
(ശ്രീവാഴും പഴവങ്ങാടിയിലെ)



ആലബം
ഹരിശീ പസാദം 
പാടിയത്
പി.ജയചന്ദ്രൻ 
രചന
ആർ കെ . ദാമോദരൻ 
സംഗീതം
ടി.എസ്. രാധാകൃഷ്ണൻ 

Ads